താനാളൂരിൽ തെരുവുനായ ശല്യം രൂക്ഷം; മൂന്ന് കുട്ടികളെ കടിച്ച് പരുക്കേൽപ്പിച്ചു

മലപ്പുറം താനാളൂരിൽ  തെരുവ് നായ്ക്കൾ മൂന്ന് കുട്ടികളെ ആക്രമിച്ചു പരുക്കേൽപ്പിച്ചു. വളർത്തു മൃഗങ്ങളെയും കടിച്ചു. പ്രദേശത്തു തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ് 

താനാളൂർ വലിയപാടം എന്ന സ്ഥലത്താണ് തെരുവ് നായ്ക്കൾ കുട്ടികളെ കടിച്ചു പരുക്കേൽപ്പിച്ചത്. വീടിന് സമീപം കളിക്കുന്നതിനിടെയായിരുന്നു നായ്ക്കളുടെ ആക്രമണം. ആഴത്തിലുള്ള മുറിവുകളേറ്റ കുട്ടികൾ തിരൂർ ജില്ലാശുപത്രിയിൽ ചികിത്സ തേടി. വളർത്തു മൃഗങ്ങൾക്കും പരുക്കുണ്ട്. കോഴി താറാവ് എന്നിവയെ കടിച്ചു കൊന്നിരുന്നു. പ്രദേശത്തെ കാട് മൂടിയ സ്ഥലങ്ങളാണ് തെരുവ് നായ്ക്കളുടെ താവളം. പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.