വിവരങ്ങൾക്ക് സർക്കാർ ഓഫീസ് കയറിയിറങ്ങേണ്ട; വിരൽ തുമ്പിലെത്തും 'നമ്മുടെ കോഴിക്കോട്'

ഇ–ഗവേണന്‍സ് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനായി  നമ്മുടെ കോഴിക്കോട് എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.   ജനപങ്കാളിത്തത്തോടെ  വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനായി   ജില്ല ഭരണകൂടമാണ് ആപ്പ്  തയ്യാറാക്കിയത്. 

വിവരങ്ങള്‍ അറിയാനും ഉദ്യോഗസ്ഥരെ കാണാേനുമായി ഇനി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങണ്ട.വീട്ടിലിരുന്ന് ഫോണ്‍ കോളിലൂടെയോ വിഡിയോ കോണ്‍ഫറന്‍സിലൂടെയോ ഉദ്യോഗസ്ഥരെ കാണാം.ബന്ധപ്പെട്ട സേവനങ്ങളെപ്പറ്റി അറിയുന്നതിനും സര്‍ക്കാര്‍ വെബ്സൈറ്റുകളിലേക്ക് പോകുന്നതിനുമുള്ള സൗകര്യവുമായാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും  അറിയിക്കാനുള്ള സൗകര്യവുമുണ്ട്. സമീപഭാവിയില്‍  അടുത്തുള്ള ഹോട്ടല്‍,ശുചിമുറി,ആംബുലന്‍സ് ,തൊഴിലുകള്‍ തുടങ്ങിയവ ആപ്പിലൂടെ  കണ്ടെത്താന്‍ സാധിക്കും.ജില്ലയില്‍ പ്രാവര്‍ത്തികമാക്കി വരുന്ന എന്റെ കോഴിക്കോട് പദ്ധതിയുടെ ഭാഗമാണ് ആപ്പ് .