നാദാപുരത്ത് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യയും മക്കളും ഗുരുതരാവസ്ഥയിൽ

nadapuram-23
SHARE

കോഴിക്കോട്  നാദാപുരം ചെക്യാട് കായലോട്ട് പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു. താഴെ കീറിയ പറമ്പത്ത് രാജുവാണ് മരിച്ചത്. ഒപ്പം പൊള്ളലേറ്റ ഭാര്യയും രണ്ടാണ്‍കുട്ടികളും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

പുലര്‍ച്ചെ രണ്ടരയോടെ നിലവിളികേട്ടാണ് അയല്‍ക്കാര്‍ ഒാടി എത്തിയത്. പൊളളലേറ്റ നിലയിലായിരുന്നു രാജുവും ഭാര്യ റീനയും മക്കളായ സ്റ്റാലിഷും സ്റ്റെഫിനും . ആദ്യം പാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികില്‍സയിലുള്ളത്. ഉച്ചയോടെയാണ് രാജുവിന്റെ മരണം സംഭവിച്ചത്. മറ്റു മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. 

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നാണ് പൊലിസ് നിഗമനം. നാലുപേരും ഒരു മുറിയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. എങ്ങനെ പൊള്ളലേറ്റു എന്നത് ഇനിയും വ്യക്തമല്ല. വളയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...