രാജ്യാന്തര ഫോക്​ലോർ ചലച്ചിത്രോത്സവം കണ്ണൂരിൽ; മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു

രാജ്യാന്തര ഫോക്്ലോര്‍ ചലച്ചിത്രോത്സവത്തിന് കണ്ണൂര്‍ പയ്യന്നൂരില്‍ തുടക്കമായി. മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈനിലൂടെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. കേരള ഫോക്്ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. പയ്യന്നൂര്‍ ശാന്തി തിയറ്ററില്‍ മൂന്നു ദിവസമായി നടക്കുന്ന ചലച്ചിത്രോത്സവം ഞായറാഴ്ച സമാപിക്കും. 

പതിനാറു ഫീച്ചര്‍ സിനിമകളും പതിനേഴു ഡോക്യുമെന്‍ററി, ഷോര്‍ട് ഫിലിമുകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. വിദേശ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂരിനെ ഫോക്്ലോര്‍ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദിയാക്കുകയും ലക്ഷ്യമാണ്. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്  മേളയില്‍ പങ്കെടുക്കാം.