കോഴിക്കോടിന്റെ സാംസ്കാരിക സായാഹ്നങ്ങള്‍ക്ക് സ്ഥിരം വേദി; ഫ്രീഡ് സ്ക്വയറും കള്‍ച്ചറല്‍ ബീച്ചും റെഡി

beachwb
SHARE

കോഴിക്കോടിന്റെ സാംസ്കാരിക സായാഹ്നങ്ങള്‍ക്ക് സ്ഥിരം വേദിയായി ഫ്രീഡ് സ്ക്വയറും കള്‍ച്ചറല്‍ ബീച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഫണ്ടും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 

ചരിത്രമിരമ്പുന്ന മണല്‍ത്തിട്ടയില്‍ സ്വാതന്ത്ര്യസമരത്തെ അടയാളപ്പെടുത്തുകയാണ് ഫ്രീഡം സ്വക്വയര്‍,വിശാലമായ കടപ്പുറത്ത് തെക്കും വടക്കും മുഖമായി രണ്ട് വേദികള്‍,അതിനിടയില്‍ ചരിത്രമുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന ഇടനാഴി.കടപ്പുറത്തെ സായാഹ്നങ്ങളെ സാംസ്കാരിക സമ്പന്നമാക്കുന്ന 

കള്‍ച്ചറല്‍ ബീച്ച്,ആറരക്കോടി മുതല്‍മുടക്കി നോര്‍ത്ത് കോഴിക്കോടിന്റെ എംഎല്‍എ പ്രദീപ് കുമാറിന്റെ ഭാവന മുഖ്യമന്ത്രി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രി കെ.കെ ശൈലജ ശിലാഫലകം അനാഛാദനം ചെയ്തു,ശേഷം ദീപം കൊളുത്തി ഉദ്ഘാടനം പൂര്‍ത്തിയാക്കി.കോഴിക്കോട് മേയറും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റും ചടങ്ങില്‍ സന്നിഹിതരായിരുന്നു,ലിറ്ററേച്ചര്‍ ഫെസ്റ്റ് ഉള്‍പ്പെടെ സാംസ്കാരിക പരിപാടികളുടെ സ്ഥിരം വേദിയായി ഇനി കോഴിക്കോട് കടപ്പുറം മാറും

MORE IN NORTH
SHOW MORE
Loading...
Loading...