മഹാശിലാ സ്മാരകങ്ങളുടെ എണ്ണം നൂറ് കടന്നു; കാസര്‍കോടിന്റെ ചരിത്ര ശേഷിപ്പുകള്‍

ROCKWB
SHARE

കാസര്‍കോട് ജില്ലയില്‍ ചരിത്ര ശേഷിപ്പുകളായി കണ്ടെത്തിയ മഹാശിലാ സ്മാരകങ്ങളുടെ എണ്ണം നൂറ് കടന്നു. മലയോര പ്രദേശമായ ഭീമനടിയില്‍ നിന്ന് മാത്രം ഏഴോളം ചെങ്കല്ലറകളും മണ്‍പാത്ര അവശിഷ്ടങ്ങളും വീണ്ടും കണ്ടെത്തി.

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ ഭീമനടിയിലാണ് ചെങ്കല്ലറകളും വിവിധ വലുപ്പത്തിലും നിറത്തിലുമുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. മഹാശിലാ സംസ്കാരത്തിന്‍റെ ഭാഗമായവയാണ് ഇവയെല്ലാം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ചരിത്ര ഗവേഷകരും അധ്യാപകരും സ്ഥലം 

സന്ദര്‍ശിച്ചു. ആവുള്ളക്കോട്, കായിലംകോട് എന്നിവിടങ്ങളില്‍നിന്ന് പത്ത് ചെങ്കല്ലറകള്‍ കണ്ടെത്തി. തുറന്ന ഏഴ് കല്ലറകളും തുറക്കാത്ത മൂന്ന് കല്ലറകളുമാണ് കണ്ടെത്തിയത്. 

തുറന്ന നിലയിലുള്ള ചെങ്കല്ലറയില്‍നിന്ന് പല നിറങ്ങളിലുള്ള മണ്‍പാത്രങ്ങളുെട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെ കാസര്‍കോട് ജില്ലയില്‍നിന്ന് കണ്ടെത്തിയ മഹാശില സ്മാരകങ്ങളുടെ എണ്ണം നൂറ് കടന്നു.

MORE IN NORTH
SHOW MORE
Loading...
Loading...