ഭൂമിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍; അനിശ്ചിതകാല സത്യാഗ്രഹം

വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിനു വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍ അനിശ്ചിതകാല സത്യാഗ്രഹത്തില്‍. 

നാല്‍പത് വര്‍ഷമായി നിയമപോരാട്ടം നടത്തുന്ന എം.എം ജോസഫും കുടുംബവുമാണ് വൈത്തിരി താലൂക്കാസ്ഥാനത്ത് നിരാഹാരസമരമിരിക്കുന്നത്.

തരിയോട് നോർത്ത് വില്ലേജിൽ എം.എം. ജോസഫിന് അഞ്ചേക്കർ കൃഷിസ്ഥലമുണ്ടായിരുന്നു. 1976 മുതൽ കൈവശം വെച്ച് പോന്ന ഭൂമിയാണിത്. 1981ൽ 

ബാണാസുര സാഗർ ജലവൈദ്യുതി പദ്ധതിക്ക് വേണ്ടി വൈദ്യുതി ബോർഡ് ഭൂമി ഏറ്റെടുത്തു. ജീവന് തുല്യം സ്നേഹിച്ച മണ്ണിൽനിന്നു ജോസഫിന് 

ഇറങ്ങിപ്പോരേണ്ടി വന്നു. നിക്ഷിപ്ത വനഭൂമിയന്നായിരുന്നു പിന്നീട് വനം വകുപ്പ് നിലപാട്. വർഷങ്ങൾ കാത്തിരുന്നിട്ടും പത്ത് പൈസ പോലും ഈ പാവം കർഷകന് മാത്രം കിട്ടിയില്ല. ഹൈക്കോടതി വിധി തനിക്ക് അനുകൂലമായിരുന്നെന്നും വനം–റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്രൂരത തുടരുകയാണെന്നും ജോസഫ് പറയുന്നു.

വൈത്തിരി താലൂക്ക് ഓഫിസിനു മുൻപിൽ കാർഷിക പുരോഗമനസമിതിയുടെ പിന്തുണയിലാണ് അനിശ്ചിതകാല നിരാഹരസമരം. തരിയോട് വില്ലേജിൽ 11 

കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത കെഎസ്ഇബി ജോസഫിനു മാത്രമാണു നഷ്ടപരിഹാരം നൽകാത്തതെന്നു സമരസമിതി ആരോപിക്കുന്നു. എട്ട് സെന്റ് സ്ഥലം മാത്രമാണ് ജോസഫിന് ഇപ്പോഴുള്ളത്.