ഉള്ള്യേരിയില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ സ്വന്തമായി മൈതാനമില്ല

plainGround
SHARE

നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച കോഴിക്കോട് ഉള്ള്യേരിയില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ സ്വന്തമായി മൈതാനമില്ല. ജില്ലാ താരങ്ങളുള്‍പ്പെടെ പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പരിശീലനത്തിന് ഇടം കണ്ടെത്തുന്നത്. തെരുവത്ത് കടവിലെ റവന്യൂ ഭൂമിയില്‍ മൈതാനം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കാല്‍പ്പന്തുകളിയെ അത്രകണ്ട് സ്നേഹിക്കുന്ന ഇവര്‍ക്ക് മികച്ച കളിയിടം വേണം. കളിച്ച് വളരാനും നാടിന്റെ മികവുയര്‍ത്താനും. നാട്ടില്‍ സ്വന്തമായൊരു മൈതാനമെന്നത് നിരവധി കുരുന്നുകളുടെയും രക്ഷിതാക്കളുടെയും ആഗ്രഹമാണ്. തട്ടിയും മുട്ടിയും ചെറിയ ഇടത്ത് ഒതുങ്ങുന്നതിന് പകരം ഇവരുടെ ലോകം വികസിക്കണം. കൂടുതല്‍ സൗകര്യങ്ങളുണ്ടാകണം. 

തെരുവത്തക്കടവില്‍ പാലത്തിനോട് ചേര്‍ന്ന് നാലേക്കറിലധികം വരുന്ന പുറമ്പോക്ക് ഭൂമി മൈതാനത്തിന് അനുയോജ്യമെന്നാണ് കണ്ടെത്തല്‍. ചെറിയ തുക വിനിയോഗിച്ചാല്‍ മികച്ച കളിസ്ഥലമാക്കാം. പരിശീലനത്തിന് പുറമെ പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും സൗകര്യമാകും. 

സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു പ്രതിസന്ധിയും ഇവിടെയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മണ്ണ് ശരിയായി വിനിയോഗിക്കാന്‍ ജനപ്രതിനിധികള്‍ തയാറായാല്‍ ആവേശം വീണ്ടുമുയരും. സ്വന്തം മൈതാനത്തില്‍ കുട്ടികള്‍ കളിച്ച് നേട്ടം കൊയ്യും. 

MORE IN NORTH
SHOW MORE
Loading...
Loading...