അപ്രതീക്ഷിത മഴയിൽ നശിച്ചത് ഏക്കറു കണക്കിന് നെല്ല്; കർഷകർ ദുരിതത്തിൽ

അപ്രതീക്ഷിതമായി പെയ്യുന്ന മഴയില്‍ വയനാട്ടില്‍ നശിക്കുന്നത് ഏക്കര്‍കണക്കിന് സ്ഥലത്തെ കൊയ്തിട്ട നെല്ല്. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാകും. 

കരുമ്പുമ്മല്‍ രാജേന്ദ്രപ്രസാദ് എന്ന കര്‍ഷകന്‍ ഗന്ധകശാല നെല്ലാണ് ഒന്നരയേക്കറോളം സ്ഥലത്ത് കൃഷി ചെയ്തത്. ഇക്കുറി വലിയ മോശമല്ലാത്ത വിളവായിരുന്നു. കൊയ്യുന്നതിന് മുമ്പ് അനുകൂലകാലാവസ്ഥയായിരുന്നു. പക്ഷെ പിന്നീടെത്തിയ അപ്രതീക്ഷിതമഴ ചതിച്ചു.കൊയ്തിട്ട കതിരുകള്‍ വാരാന്‍ കഴിഞ്ഞില്ല. എല്ലാം ചെളിയില്‍ പൂണ്ട അവസ്ഥയിലാണ്. 

ജില്ലയിലെ പലയിടത്തും സ്ഥിതി ഇതാണ്. കൊയ്യാത്ത നെല്ല് വയലിലെ വെള്ളക്കെട്ടില്‍ നശിച്ചവരുമുണ്ട്. ഇവിടെ യന്ത്രക്കൊയ്ത്ത് അസാധ്യമാകും. നെല്ലിനെ മാത്രമല്ല മറ്റ് കൃഷികളെയും മഴ ബാധിച്ചിട്ടുണ്ട്.