കൊരട്ടിയിലെ രാഷ്ട്രീയ സംഘർഷം; പൊലീസിനെതിരെ കോൺഗ്രസ്

koratty-07
SHARE

കൊരട്ടിയില്‍ പൊലീസിന് എതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസുകാരനെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. സി.പി.എം. പ്രവര്‍ത്തകനെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  

കൊരട്ടി പൊലീസ് സ്റ്റേഷനിലേയ്ക്കായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. കഴിഞ്ഞ ദിവസം കൊരട്ടി ഖന്നാനഗറില്‍ സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജുവിനെ മാത്രം റിമാന്‍ഡ് ചെയ്തു. സി.പി.എം. പ്രവര്‍ത്തകനായ സുജിത്തിനെ അറസ്റ്റ് ചെയ്തില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

അതേസമയം, സുജിത്തിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. രാഷ്ട്രീയം നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. 

MORE IN NORTH
SHOW MORE
Loading...
Loading...