നൂറാടിത്തോട് വൃത്തിയാക്കി നാട്ടുകാർ; കോൾ കർഷകർക്ക് ആശ്വാസം

കുന്നംകുളത്തെ വമ്പന്‍ തോടായ നൂറാടിത്തോട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം വൃത്തിയാക്കി. ആറു കിലോമീറ്ററിലേറെ പരന്നു കിടക്കുന്ന തോട് ഇനി മുതല്‍ കോള്‍കര്‍ഷകര്‍ക്ക് തുണയാകും. 

നൂറടി വരെ വീതിയുള്ള നൂറാടിത്തോട്ടില്‍ കുളവാഴകളും പൊന്തക്കാടും നിറഞ്ഞു കിടക്കുകയായിരുന്നു. തോട്ടിലെ കൃഷിയ്ക്കായി ആവശ്യമുള്ളതാണ്. പലപ്പോഴും വെള്ളം ആവശ്യത്തിനു കിട്ടാറില്ല. ആയിരത്തോളം ഏക്കര്‍ നെല്‍പാടം വെള്ളമില്ലാതെ വരണ്ടുണങ്ങുമായിരുന്നു. അടുത്ത വേനലില്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നൂറാടി തോട് വീണ്ടെടുക്കാന്‍ തീരുമാനിച്ചു. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ഏഴു ലക്ഷം രൂപ അനുവദിച്ചു. ആലുവയിലെ സ്വകാര്യ കമ്പനിയെ ചുമതലയും ഏല്‍പിച്ചു. അനധികൃതമായ മീന്‍വലകള്‍ പലയിടത്തായി സ്ഥാപിച്ചിരുന്നു. ഇത് ഒഴിവാക്കി.

കാട്ടകാമ്പാല്‍, പോര്‍ക്കുളും പഞ്ചായത്തുകളിലേയും കുന്നംകുളം നഗരസഭകളിലേയും കോള്‍പടവ് സംഘങ്ങള്‍ക്ക് ഏറെ ഗുണകരമാണ് ഈ തോടിന്റെ രണ്ടാംജന്‍മം.