കർഷകന്റെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം; മൽസരിക്കാനുറച്ച് കാർഷിക പുരോഗമന സമിതി

കഴിഞ്ഞ കുറച്ചുകാലമായി തിരഞ്ഞെടുപ്പ് കാലത്ത് വയനാട് ജില്ലയിലെ പ്രധാന ചര്‍ച്ചകളിലൊന്നാണ് കാർഷിക മേഖലയിലെ പ്രതിസന്ധികൾ .മുൻ തിരഞ്ഞെടുപ്പുകളിൽ വിവിധ സംഘടനകൾ കാർഷിക പ്രശ്നം ഉയർത്തി മത്സരിച്ചിരുന്നു. ഇക്കുറി കാർഷിക പുരോഗമന സമിതിയാണ് മുന്നണികള്‍ക്ക് വെല്ലുവിളിയായി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്.

ഉത്പന്നങ്ങളുടെ വിലക്കുറവ്, വന്യമൃഗശല്യം, വിളകളുടെ രോഗങ്ങൾ. ഇതെല്ലാം കൊണ്ട് കർഷകർ നട്ടം തിരിയുന്ന കാലത്താണ് തിരഞ്ഞെടുപ്പ്.

കാർഷിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നേരത്തെയും ചില സംഘടനകൾ മത്സരിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ മുന്നേറ്റമുണ്ടാക്കിയത് ഫാർമേഴ്‌സ് റിലീഫ് ഫോമായിരുന്നു. ഇക്കുറി കർഷക വോട്ടുകൾ സമാഹരിക്കാനരു ങ്ങുകയാണ് കാർഷിക പുരോഗമന സമിതി. ജില്ലാ പഞ്ചായത്തിന്റെ മൂന്ന് ഡിവിഷനുകളിലും മുനിസിപ്പാലിറ്റി,പഞ്ചായത്തു വാർഡുകളിലും കാർഷിക പുരോഗമന സമിതി മത്സരിക്കും. 

സമിതി നേതാക്കളുമായി യുഡിഎഫ് ആശയവിനിമയം നടത്തിയെങ്കിലും ധാരണയായില്ല. സംഘടനയിൽ മൂവായിരത്തോളം സജീവ പ്രവർത്തകർ ഉണ്ടെന്നാണ് കാർഷിക പുരോഗമന സമിതിയുടെ അവകാശവാദം.