ശിശുദിന സ്റ്റാമ്പുകളുടെ ശേഖരവുമായി കുഞ്ഞബ്ദുല്ല മാഷ്; കൗതുകക്കാഴ്ച

ശിശുദിനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മുഴുവന്‍ സ്റ്റാംപുകളുടേയും ശേഖരവുമായി കോഴിക്കോട്ടെ അധ്യാപകന്‍. കുറ്റ്യാടി സ്വദേശി സി.വി. കുഞ്ഞബ്ദുല്ലയാണ് അപൂര്‍വ്വ സ്റ്റാമ്പ് ശേഖരം ഒരുക്കിയത്. 

1957 മുതലുള്ള സ്റ്റാമ്പുകളാണ് അധ്യാപകനായ സി.വി. കുഞ്ഞബ്ദുല്ലയുടെ ശേഖരത്തിലുള്ളത്. കൂടുതലും കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് സ്റ്റാമ്പുകളില്‍. പഠനകാലം തൊട്ട് തുടങ്ങിയ സ്റ്റാമ്പ് ശേഖരണം അധ്യാപകനായപ്പോഴും തുടര്‍ന്നു. കോഴിക്കോട്ടെ അറിയപ്പെടുന്ന ക്വിസ് മാസ്റ്റര്‍ കൂടിയാണ് സി.വി. കുഞ്ഞബ്ദുല്ല.