ഓൺലൈനിൽ ക്ലാസെടുത്ത് തകർത്ത് 'കുട്ടി ടീച്ചർമാർ'; അതിശയിച്ച് അധ്യാപകർ

അധ്യാപകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായി വിദ്യാർഥികൾ. കാലിഡോസ്ക്കോപ്പ് വിദ്യാഭ്യാസ ചാനലിന്‍റെ ബെസ്റ്റ് ചൈല്‍ഡ് ടീച്ചര്‍ മത്സരത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളെ എത്രത്തോളം സ്വാധീനിച്ചുവെന്ന് ഇതില്‍ നിന്ന് വ്യക്തം. ഇംഗ്ലീഷിലും ക്ലാസ് വേണമെങ്കില്‍ അതിനും കുട്ടികള്‍ റെഡി. ഗ്രാഫിക്സും റിയാലിറ്റിയുമെല്ലാ കോര്‍ത്തിണക്കി നല്ല ഉഗ്രന്‍ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ നയിച്ചത്. 

കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ലോക്ഡൗണ്‍കാലത്ത് കുട്ടികളെ മാനസിക സമ്മര്‍ദത്തില്‍ നിന്ന് മുക്തരാക്കുന്നതിനൊപ്പം പാഠ്യഭാഗങ്ങളോട് ചേര്‍ത്ത് നില്‍ക്കുകയെന്ന് ലക്ഷ്യത്തോടെ ഒരുകൂട്ടം അധ്യാപകര്‍ ചേര്‍ന്ന്  സജ്ജമാക്കിയതാണ് കാലിഡോസ്കോപ്പ് ചാനല്‍. വിവിധ ജില്ലകളില്‍ നിന്നായി 21പേര്‍ ബെസ്റ്റ് ചൈല്‍ഡ് ടീച്ചര്‍ പുരസ്ക്കാരത്തിന് അര്‍ഹരായി. െടക് മലപ്പുറമെന്ന അധ്യാപക സംഘടനയുടെ സഹകരണത്തോടെയാണ് ചാനലിന്‍റെ പ്രവര്‍ത്തനം. പുരസ്ക്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും.