എൽജെഡി സഖ്യത്തിൽ പ്രതീക്ഷയുമായി എൽഡിഎഫ്; ആർഎംപിക്കൊപ്പം യുഡിഎഫ്

vadakara-08
SHARE

എല്‍.ജെ.ഡി. മുന്നണിയില്‍ തിരികെയെത്തിയതോടെ കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്തിനൊപ്പം സമീപ പഞ്ചായത്തുകളിലും ഭരണത്തിലെത്താമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി. എന്നാല്‍‌ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ആര്‍.എം.പിയുമായി ധാരണയുണ്ടാക്കിയതിനാല്‍ വലിയ പ്രതീക്ഷയിലാണ് യുഡിഎഫും.

എല്‍.ജെ.ഡി. യുഡിഎഫ് വിട്ടതിനൊപ്പം അധികാരംകൂടി എല്‍ഡിഎഫിലേക്ക് പോയ പഞ്ചായത്തുകളാണ് അഴിയൂര്‍, ചോറോട്, ഏറാമല. അഴിയൂരില്‍ എസ്ഡിപിഐയുടെ പിന്തുണയിലാണ് യുഡിഎഫിനെ പുറത്താക്കിയത്. അത് യുഡിഎഫ് പ്രചാരണ വിഷയമാക്കുകയും ചെയ്യും. എന്നാല്‍ ഏറാമലയാണ് ജില്ലയില്‍ എല്‍ജെഡിയുടെ കോട്ട. എട്ട് സീറ്റുകളുമായി അവിടെ ഏറ്റെവും വലിയ ഒറ്റ കക്ഷിയാണ്. കണക്കുകള്‍ നിരത്തിയാണ് എല്‍ജെഡി സ്വാധീനം തെളിയിക്കുന്നത്.

ടി.പി.ചന്ദ്രശേഖരന്റെ ആര്‍എംപിയിലാണ് യുഡിഎഫ് പ്രതീക്ഷ. ചോറോട് എല്‍ജെഡിയും ആര്‍എംപിയും രണ്ട് സീറ്റുകള്‍ വീതം നേടി തുല്യശക്തിയായി നില്‍ക്കുന്നു. യുഡിഎഫ് നേതൃത്വം നല്‍കുന്ന വടകര ബ്ലോക്ക് പഞ്ചായത്തിലെ അധികാരത്തുടര്‍ച്ച എല്‍ജെഡിയുടെയും ആര്‍എംപിയുടെയും കരുത്തിനെ ആശ്രയിച്ചിരിക്കും.

MORE IN NORTH
SHOW MORE
Loading...
Loading...