അപ്രോച്ച് റോഡില്ല; നോക്കുകുത്തിയായി കെട്ടുങ്ങല്‍–ഒട്ടുംപുറം പാലം

thanoorbridge-02
SHARE

മലപ്പുറം താനൂര്‍ കെട്ടുങ്ങല്‍-ഒട്ടുംപുറം പാലം നോക്കുകുത്തിയായിട്ട് അഞ്ചുവര്‍ഷം. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതാണ് പാലം തുറന്നുകൊടുക്കാന്‍ വൈകുന്നത്.

പരപ്പനങ്ങാടി താനൂര്‍ നഗരസഭകളെ ബന്ധിപ്പിക്കുന്ന കെട്ടുങ്ങല്‍-ഒട്ടുംപുറം പാലത്തിന്റെസ്ഥതി ഇതാണ്. പാലം നിര്‍മാണം പൂര്‍ത്തിയായി. എന്നാൽ പാലത്തിനും റോഡിനും ഇടയിലുള്ള സ്ഥലം ഏറ്റെടുപ്പ് എങ്ങുമെത്താത്തതാണ് നാട്ടുകാരുടെ ഈ ദുരിത യാത്രയ്ക്ക് കാരണം

തീരദേശ ഹൈവേയിലെ ഏറ്റവും വലിയ പാലമാണ് അപ്രോച്ച്  റോഡിന്‌റ ഏറ്റെടുപ്പ് നടപ്പാകാത്തതോടെ നിലച്ചത്.  അപ്രോച്ച് റോഡിനായുള്ള സ്ഥലം വിട്ട് നല്‍കാന്‍ ഉടമ സമ്മതിച്ചതായും പാലം ഉടൻ തുറക്കുമെന്നുമാണ് താനൂർ എം.എല്‍.എ വി.അബ്ദുള്‍ റഹാമാൻ്റെ വിശദീകരണം. 

MORE IN NORTH
SHOW MORE
Loading...
Loading...