ശുദ്ധജലം മുടങ്ങിയിട്ട് ഒരു മാസം; കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാട്ടുകാർ

വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. റോഡ് പണിയെത്തുടർന്ന് പൈപ്പ് പൊട്ടിയതാണ്  വിതരണം തടസ്സപ്പെടാൻ കാരണം.  പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.

പിണങ്ങോട് സ്കൂൾ കുന്ന് ഭാഗത്തു താമസിക്കുന്നവരുടെ വെള്ളത്തിനായുള്ള ബുദ്ധിമുട്ടുകളാണ്  ഇപ്പറഞ്ഞത്. ഇതേ അവസ്ഥയാണ്   പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ.  നാട്ടുകാർ കഴിഞ്ഞ ഒരുമാസമായി   നെട്ടോട്ടമോടുന്നു. ദൂര സ്ഥലങ്ങളിൽ നിന്നാണ്  വെള്ളം കൊണ്ടു വരുന്നത്. കൽപ്പറ്റ പടിഞ്ഞാറത്തറ റോഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികളാണ്  കുടിവെള്ളം മുട്ടിച്ചത്. 

പൈപ്പ് പൊട്ടി ഒരു മാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാൻ നടപടിയായിട്ടില്ല. റോഡരികിൽ  മണ്ണുമാന്തി യന്ത്രം കൊണ്ട് വലിയ  കുഴിയെടുത്താണ് പൈപ്പ് പൊട്ടാൻ കാരണം. വർഷങ്ങൾ പഴക്കമുള്ള പൈപ്പാണിത്.  പുതിയ ലൈൻ സ്ഥാപിക്കുകയല്ലാതെ  മറ്റു മാർഗമില്ല.