അനധികൃത മണ്ണ് കടത്തല്‍; പാലക്കാട് പൊലീസ് പരിശോധന കര്‍ശനമാക്കി

അനധികൃത മണ്ണ് കടത്തല്‍ വ്യാപകമായതോടെ പാലക്കാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. മൂന്നുപൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പതിമൂന്നു വാഹനങ്ങള്‍ പിടികൂടി.

അനധികൃത മണ്ണുകടത്തല്‍, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുളള കുന്നിടിക്കല്‍ , പാടം നികത്തല്‍. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ദീര്‍ഘനാളായി തുടരുന്ന നിയമലംഘനത്തിനെതിരെ വ്യാപകപരാതികള്‍ ഉയരര്‍ന്നതോടെയാണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. തൃത്താല, ചാലിശ്ശേരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് രണ്ടു മണ്ണുമാന്തിയന്ത്രവും പതിനൊന്നു ടിപ്പര്‍ ലോറികളും പൊലീസ് പിടികൂടിയത്. പരിശോധനയ്ക്കായി പതിനാറു പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒറ്റപ്പാലം സബ്കലക്ടറുെടെ നേതൃത്വത്തില്‍ റവന്യൂ വിഭാഗവും ഇരുപതിലധികം വാഹനങ്ങള്‍ പിടികൂടിയിരുന്നു.

യാതൊരു പരിശോധനയും ഇല്ലാതെ ജിയോളജി വകുപ്പ് മണ്ണെടുക്കുന്നതിന് പാസ് നല്‍കുന്നതായാണ് ആരോപണം.