മലയോര മേഖലയിൽ നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിൽ യുഡിഎഫ്

ഇടതുമുന്നണിക്ക് ആധിപത്യമുള്ള ജില്ല പഞ്ചായത്താണ് കണ്ണൂര്‍. കേരള കോണ്‍ഗ്രസ് എമ്മും മുന്നണിയുടെ ഭാഗമായതോടെ മലയോര മേഖലയിലും നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. അതേ സമയം കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.

2015 ല്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇരുപത്തിനാലു ഡിവിഷനുകളില്‍ പതിനഞ്ചിടത്ത് എല്‍ഡിഎഫും ഒമ്പതിടത്ത് യുഡിഎഫുമാണ് വിജയിച്ചത്. നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെയും, എല്‍ജെഡി യുടെയും ഓരോ അംഗങ്ങള്‍ യുഡിഎഫ് വിട്ടു. മുന്നണി കൂടുതല്‍ ശക്തമായതും ജനകീയ പ്രവര്‍ത്തനങ്ങളും വീണ്ടും അധികാരത്തിലെത്തിക്കും എന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. കാര്‍ഷിക മേഖലയിലടക്കം മികച്ച പ്രവര്‍ത്തനങ്ങളാണ്  കാഴ്ചവെച്ചത്.

എന്നാല്‍, ഭരണം പിടിക്കുമെന്നാണ് യുഡിഎഫ് ക്യാംപ് പറയുന്നത്. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടത് തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അവര്‍  കണക്കുകൂട്ടുന്നു.