നാടക തീയറ്റര്‍ സമുച്ചയ നിര്‍മാണം വിവാദത്തിൽ; സ്ഥലം വകുപ്പ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു

land-wb
SHARE

മലപ്പുറം താനൂര്‍ മൂച്ചിക്കലിലെ നാടക തീയറ്റര്‍ സമുച്ചയ നിര്‍മാണം വിവാദത്തില്‍. കെട്ടിടം നിര്‍മിക്കുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പ് തട്ടിയെടുക്കാന്‍ 

ശ്രമിക്കുകയാണെന്നാണ് ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തെത്തിയ മുപ്പത്തിയേഴ് കുടുംബങ്ങളുടെ ആരോപണം. എന്നാല്‍ പരാതിക്കാരുടെ കൈവശമുള്ളത് വ്യാജ പട്ടയമാണെന്നും സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെതാണെന്നുമാണ് താനൂര്‍ എം.എല്‍.എയുടെ വാദം.

മലയാള നാടക, സിനിമാ രംഗത്ത് പുത്തനുണര്‍വേകുന്നതാണ് കേരള ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍  മൂച്ചിക്കലില്‍ വിഭാവനം ചെയ്യുന്ന പദ്ധതി. കിഫ്ബി വഴി അനുവദിച്ച 10 കോടി ചെലവഴിച്ചള്ള നിര്‍മാണം തുടങ്ങാനിരിക്കെയാണ് വിവാദങ്ങളും ഉടലെടുത്തിരിക്കുന്നത്. പദ്ധതി പ്രദേശമായ ഒന്നരയേക്കര്‍ 

പാരമ്പര്യ സ്വത്തായി ലഭിച്ചതാണെന്നും മുപ്പത്തിയേഴ് കുടുംബങ്ങള്‍ ഇപ്പോള്‍ ഇതിന്റെ അവകാശികളാണെന്നുമാണ് പരാതിക്കാരുടെ പക്ഷം. സ്ഥലവുമായി ബന്ധപ്പെട്ട കേസ് കോടതിലാണെന്നും പദ്ധതി നടപ്പാക്കുന്നതില്‍ താനൂര്‍ എം.എല്‍.എയ്ക്കടക്കം ഗൂഢ ഉദ്ദേശമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ പരാതിക്കാരുടെ കൈവശമുള്ള പട്ടയം വ്യാജമാണെന്നും അതിനാലാണ് കോടതി ഇത്രനാളായിട്ടും കേസ് സ്വീകരിക്കാതതെന്നും താനൂര്‍ എം.എല്‍.എ. വി.അബ്ദുറഹ്മാന്‍ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി നേടിയാണ് തീയറ്റര്‍ നിര്‍മാണവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ന് മൂന്ന് മണിക്കാണ് സമുച്ചയത്തിന്റെ നിര്‍മാണോല്‍ഘാടനം മുഖ്യമന്ത്രി പിണറായിഓണ്‍ലൈനിലൂടെ നിര്‍വഹിക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...