അപ്രോച്ച് റോഡ് ഇനിയുമകലെ; പാലം കടക്കാൻ ബുദ്ധിമുട്ടി 'തുർക്കി'ക്കാർ

വയനാട് കല്‍പറ്റയില്‍ തുര്‍ക്കി എന്നൊരു സ്ഥലമുണ്ട്. ഒരു പാലം കടക്കുക എന്നതാണ് ഈ നാട്ടുകാര്‍ നേരിടുന്ന വലിയ വെല്ലുവിളി. രണ്ടരക്കോടിയോളം രൂപ ചെലവിട്ട് അശാസ്ത്രീയമായി പാലം പണിതതും അപ്രോച്ച് റോഡില്ലാത്തതുമാണ് കാരണം.

ഈ വാഹനം ഇവിടം വരേയെ പോകൂ. കൊണ്ടുവന്ന സാധനം വാങ്ങാനായി പതിവുപോലെ ഒരാള്‍ കാത്തിരിക്കുന്നുണ്ട്. ചെറിയ പാലം നടന്നുകയറി രണ്ടാമത്തെ വാഹനത്തില്‍ കയറ്റണം. അപ്രോച്ച് റോഡുണ്ടായിരുന്നെങ്കില്‍ ഇപ്പണിയൊന്നും വേണ്ടിയിരുന്നില്ല. നേരത്തെ കോണിവെച്ചായിരുന്നു താഴെ നിന്നും കയറിയിരുന്നത്. നാട്ടുകാരാണ് ചെറിയൊരു പാലം പണിത് റോഡിനെയും വലിയ പലത്തെയും ബന്ധിപ്പിച്ചത്.