നടുവൊടിച്ച് പയ്യനടം റോഡ്; ദുരിതയാത്രയിൽ മടുത്ത് നാട്ടുകാർ

റോഡ് തകര്‍ന്നിട്ട് നാളുകളേറെയായിട്ടും അറ്റകുറ്റപ്പണി പോലുമില്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് ദുരിതയാത്ര. പാലക്കാട് മണ്ണാർക്കാട്ടെ പയ്യനടം റോഡാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. തകര്‍ന്ന റോഡില്‍ വിവിധങ്ങളായ പ്രതിഷേധവും തുടരുകയാണ്. 

മണ്ണാര്‍ക്കാട് പയ്യനടം മൈലാംപാടം റോഡാണ് തകര്‍ന്നു തരിപ്പണമായത്. കിഫ്ബിയില്‍ നിന്ന് റോഡ് നിര്‍മാണത്തിന് പതിനാറുകോടി അനുവദിച്ച് നിര്‍മാണം തുടങ്ങിയെങ്കിലും പാതിവഴിയിലാണ്. തര്‍ക്കം കോടതിയിലെത്തിയതോടെ ഇനി എന്ന് നിര്‍മാണം തുടങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. ഇപ്പോള്‍ വളളം റോഡ‍ിലിറക്കിയും വാഴനട്ടും നാട്ടുകാര്‌ പ്രതിഷേധിക്കുകയാണ്. അക്കിപ്പാടം യുവജനകൂട്ടായ്മയുടേതാണ് ഇൗ പ്രതിഷേധം. കഴിഞ്ഞദിവസം ബിജെപി പ്രവർത്തരും പ്രതിഷേധിച്ചു. പ്രവര്ത്തകര് ശയനപ്രദക്ഷിണം നടത്തി.