കോഴിക്കോട്–വയനാട് തുരങ്കപാത: പദ്ധതിരേഖ ഉടൻ

കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ വിശദമായ പദ്ധതിരേഖ രണ്ടുമാസത്തിനുള്ളില്‍ തയ്യാറാകും. കൊങ്കണ്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിലാണ് സര്‍വേ നടക്കുന്നത്. 

  

ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത കടന്നുപോകേണ്ടത് ഈ മലതുരന്നാണ്. 658 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. കൊങ്കണ്‍ റെയില്‍വേയുടെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍വേ നടപടികള്‍ തുടങ്ങി. മൂന്ന് മാസം സമയം നല്‍കിയിട്ടുണ്ടെങ്കിലും രണ്ടുമാസത്തിനുള്ളില്‍തന്നെ വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കും.

വനമുള്ള മല തുരക്കുന്നതിനാല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. മറിപ്പുഴയില്‍ പാലവും അനുബന്ധ റോഡും നിര്‍മിക്കണം. തുരങ്കത്തിന് ഏകദേശം ഏഴ് കിലോമീറ്റര്‍ ദൂരം ഉണ്ടാകും.