കോഴിക്കോട് ദേശീയ പാതയിലേയ്ക്ക് പൊട്ടിവീഴാവുന്ന മരം മുറിച്ചുമാറ്റി

കോഴിക്കോട് മാങ്കാവില്‍ ഏതുനിമിഷവും ദേശീയ പാതയിലേയ്ക്ക് പൊട്ടിവീഴാവുന്ന മരം മുറിച്ചുമാറ്റി. അപകടസാധ്യതയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെതുടര്‍ന്നാണ് ജില്ലാഭരണകൂടത്തിന്‍റെ ഇടപെടല്‍. മരം മുറിച്ചുമാറ്റാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.

പലതവണ പറഞ്ഞിട്ടും മരം മുറിച്ചുമാറ്റാന്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡുപരോധിച്ചത്. ഏറെക്കാലമായി പൊട്ടിവീഴാവുന്ന സ്ഥിതിയിലായിരുന്നു ഈ മരം.  മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥലത്തെത്തിയ ഡപ്യൂട്ടി കലക്ടര്‍ അനിതകുമാരി സമരക്കാരുമായി ചര്‍ച്ച നടത്തി. മരം മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടു. പിന്നാലെ ക്രെയിനെത്തിച്ചാണ് മരം മുറിച്ചുനീക്കിയത്

റോഡില്‍ വീണ ശിഖിരങ്ങള്‍ മാറ്റാന്‍ നാട്ടുകാരും കൈമെയ് മറന്ന് സഹായിച്ചതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഗതാഗതം പഴയപടിയായി.