കോഴിക്കോട് മൂന്ന് മെഗാ കോവിഡ് പരിചരണ കേന്ദ്രങ്ങള്‍ കൂടി തുറക്കും

covidcenter-03
SHARE

കോഴിക്കോട് മൂന്ന് മെഗാ കോവിഡ് പരിചരണ കേന്ദ്രങ്ങള്‍ കൂടി തുറക്കും. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. 

ചെറുണ്ണൂരിലെ അത്യാധുനിക സൗകര്യങ്ങളുള്ള സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്‍ററാണ് ഫസ്റ്റ്്ലൈന്‍ ട്രീറ്റ്്മെന്‍റ് സെന്‍ററാക്കി മാറ്റുന്നത്. 150 കിടക്കകള്‍ ഇവിടെ ഉണ്ട്. ആവശ്യത്തിന് വെളിച്ചം സജ്ജീകരിച്ചു. പത്ത് കിടക്കകള്‍ക്ക് ഒരെണ്ണം എന്ന രീതിയില്‍ ഫാനുകളും എത്തിച്ചു. 

ജില്ലയിലെ ഏറ്റവും വലിയ കോവിഡ് പരിചരണകേന്ദ്രമാണ് സരോവരം കണ്‍വെന്‍ഷന്‍ സെന്‍ററിലൊരുങ്ങുന്നത്. ആയിരം കിടക്കകള്‍ സജ്ജീകരിക്കാനാണ് തീരുമാനം. കട്ടിലുകളും കിടക്കകളും എത്തിക്കൊണ്ടിരിക്കുന്നു. രണ്ടു ദിവസത്തിനകം പൂര്‍ണ സജ്ജമാകും. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയവും ഇതേ രീതിയില്‍ ഏറ്റെടുത്ത് കോവിഡ് കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. 

MORE IN NORTH
SHOW MORE
Loading...
Loading...