കൃഷിയിടത്തിൽ കാട്ടാനകളുടെ വിളയാട്ടം; ഭീതിയിൽ നാട്ടുകാർ

പുല്‍പ്പള്ളി ചുണ്ടക്കൊല്ലി ജനവാസമേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം. വിളവെടുക്കാറായ കൃഷി നശിപ്പിച്ചാണ് കാട്ടാനക്കൂട്ടം മടങ്ങിയത്.

കുലച്ച വാഴകളും കവുങ്ങുകളുമാണ് ഒരു രാത്രി ഇല്ലാതായത്. തെങ്ങുകളും മറിച്ചിട്ടു. ഇതിവിടെ പതിവാണെന്ന് കര്‍ഷകര്‍ പറയുന്നു.  ചുണ്ടക്കൊല്ലിയിലെ ജനവാസ മേഖലകളിലാണ് വന്‍ കൃഷിനാശം. ഇരുളം മീനങ്ങാടി വഴിയിലെ പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങുന്നത്. സന്ധ്യമയങ്ങുന്നതോടെ ഇറങ്ങുന്ന കാട്ടാനകള്‍ പുലര്‍ച്ചെ വരെ കൃഷിയിടത്തില്‍ തങ്ങും.ആളുകളുടെ ജീവനും ഭീഷണിയാണ്. ഒട്ടേറെ വാഹനങ്ങള്‍ പോകുന്ന പാതകള്‍ക്കരികിലാണ് കാട്ടാനകളുടെ വിളയാട്ടം.

തൊട്ടടുത്തള്ള കാപ്പിത്തോട്ടതിന് സമീം ആദിവാസി കുടുംബങ്ങളും താമസിക്കുന്നു. പരാതി പറഞ്ഞ് മടുത്തെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനകള്‍ക്ക് പുറമേ മറ്റ് വന്യമൃഗങ്ങളും കൃഷി നശിപ്പിക്കുന്നു.