മാത്തൂര്‍ വയല്‍ മാലിന്യം തള്ളല്‍ കേന്ദ്രം; പരാതിയിൽ നടപടിയില്ല

വയനാട് നടവയല്‍ നെല്ലിയമ്പം റോഡിലെ മാത്തൂര്‍ വയല്‍ മാലിന്യം തള്ളല്‍ കേന്ദ്രം. ജൈവവൈവിധ്യങ്ങളെയും ഇത് സാരമായി ബാധിക്കുന്നു. നാട്ടുകാര്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയില്ല.

ഒരുവശത്ത് വിശലമായ നെല്‍പ്പാടം .മറുവശത്ത് മുളങ്കാടുകള്‍.പനമരം ചെറുപുഴയും ഇത് വഴി ഒഴുകുന്നു. ജൈവവൈവിധ്യത്തിന്റെ കലവറകൂടിയാണ് ഈ പ്രദേശവും മുളങ്കാടുകളും നടവയല്‍ നെല്ലിയമ്പം റോഡിലെ കാഴ്ചയാണിത്. എന്നാല്‍ മൂക്കുപൊത്താതെ ഇതുവഴി പോകാനാകില്ല. മാത്തൂര്‍ വയല്‍ മുതല്‍ പുഞ്ചവയല്‍ വരെയുള്ള ഭാഗത്താണ് വന്‍ മാലിന്യ നിക്ഷേപം. അറവു മാലിന്യങ്ങളുടെയും പ്ലാസ്റ്റിക്കുകളുടെയും കൂടാരമാണിവിടെ. പുഴയിലേക്ക് ഇത് ഒഴുകിപ്പരക്കുന്നു. ദുരെയുള്ളവര്‍ പോലും ഇവിടെ വന്ന് മാലിന്യങ്ങള്‍ തള്ളുന്നു. 

നാട്ടുകാര്‍ നിരവധി തവണ പരാതി പറഞ്ഞിരുന്നു. മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനങ്ങള്‍ ഇവിടെയില്ല.