ക്ഷീര സഹകരണ സംഘങ്ങള്‍ ഇനി പച്ചക്കറിയും വിൽക്കും; ഓലാട്ട് സംഘത്തിൽ ആദ്യ കേന്ദ്രം

veg-kzd
SHARE

കാസര്‍കോട് ജില്ലയില്‍ ക്ഷീര സഹകരണ സംഘങ്ങള്‍ ഇനിമുതല്‍ പച്ചക്കറി വിപണന കേന്ദ്രങ്ങളുമാകുന്നു. പിലിക്കോട് ഓലാട്ട് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിലാണ് ആദ്യ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്

പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് നാട്ടില്‍നിന്ന് തന്നെ വിപണി കണ്ടെത്താമെന്നതാണ് കര്‍ഷകര്‍ക്കുള്ള പ്രധാന നേട്ടം. അതുവഴി ഇടനിലക്കാരില്ലാതെ കൂടുതല്‍ വില വിളകള്‍ക്ക് ലഭിക്കും. ജില്ലാ ഭരണകൂടമാണ് ക്ഷീരോല്‍പ്പാദക സംഘത്തെ പച്ചക്കറി കര്‍ഷകരുമായി ബന്ധിപ്പിക്കുന്ന വേദി 

എന്ന ആശയം മുന്നോട്ടുവച്ചത്. തുടര്‍ന്നാണ് ജില്ലയില്‍ ക്ഷീര സംഘങ്ങള്‍ കേന്ദ്രീകരിച്ച് പച്ചക്കറി വിപണനം തുടങ്ങാന്‍ തീരുമാനമായത്. നാടന്‍ പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറിയതോടെ വില്‍പ്പനയും പെട്ടെന്ന് നടന്നു.

വരുംദിവസങ്ങളില്‍ പദ്ധതി ജില്ലയിലെ കൂടുതല്‍ ക്ഷീര സംഘങ്ങളിലേക്ക് വ്യാപിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് കര്‍ഷകന്‍ തന്നെ വില നിശ്ചയിക്കുന്നതോടെ കൂടുതല്‍ വരുമാനവും ലഭിക്കുന്നു. വിപണനത്തിനുള്ള വേദിയൊരുക്കല്‍ മാത്രമാണ് ക്ഷീരസംഘങ്ങള്‍ ചെയ്യേണ്ടത്. വിറ്റുവരവിന്‍റെ പത്തുശതമാനം സംഘങ്ങള്‍ക്ക് കമ്മിഷനായും ലഭിക്കും.     

MORE IN NORTH
SHOW MORE
Loading...
Loading...