തരിശ് ഭൂമിയില്‍ പൊന്ന് വിളയിച്ച് മലപ്പുറം തവനൂര്‍ ഗ്രാമപഞ്ചായത്ത്

തരിശ് ഭൂമിയില്‍ പൊന്ന് വിളയിച്ച് മലപ്പുറം തവനൂര്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത നെല്ലും, പച്ചക്കറികളും, പൂക്കളുമാണ് വിളവെടുത്തത്.

ചീരയും, വഴുതണയും ,വെണ്ടയും മഞ്ഞളും, കരയിൽ വിളഞ്ഞ് വീറോടെ നിൽക്കുന്ന നെന്മണികളും. ഇടവിളയായി ചെണ്ടുമല്ലി. ആരുടെയും മനം കവരം ഈ കൃഷിത്തോട്ടം. പൊന്നാനി വിജയമാതാ കോണ്‍വെന്റിന്റെ അഞ്ച് ഏക്കറേളം തരിശുഭൂമിയിലാണ് വിവിധങ്ങളായ കൃഷി.

തവനൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു  പരിപാലനം. കുറഞ്ഞ സ്ഥലത്ത് കരനെല്‍ കൃഷി ഇറക്കി മികച്ച വിജയം കൈവരിക്കാം എന്നും തെളിയിച്ചിരിക്കുകയാണ് ഈ കർഷക കൂട്ടായ്മ.