ഗ്രാമീണ നടപ്പാത പുനസ്ഥാപിക്കണം; പരാതിക്കും ഏഴ് വയസ്സ്

village-way
SHARE

പതിറ്റാണ്ടുകൾ പഴക്കുമുള്ള ഗ്രാമീണ നടപ്പാത പുനസ്ഥാപിച്ച് ലഭിക്കാനായി ഒരു ഗ്രാമം പരാതികൾ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് എഴ് വർഷം തികയുന്നു. കാസർകോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി.റോഡിനായി മലയിടിച്ച് താഴ്ത്തിയതോടെയാണ് ചെമ്മനാട് വയലിലേക്കുള്ള വഴി ഇല്ലാതായത്. 

ഇതോടെ ഇരുപതോളം കർഷകർക്കാണ് കൃഷി ഉപേക്ഷിക്കേണ്ടി വന്നത്.  നടക്കാനുള്ള വഴിക്കു വേണ്ടിയുള്ള സമരത്തിലാണിവർ. രണ്ടു നഗരങ്ങളെ ബന്ധിപ്പിച്ച് മല കീറി മുറിച്ച് പാത വന്നപ്പോൾ ഇവരുടെ നടപ്പുവഴി മുറിക്കപ്പെട്ടു. 

മലയിടിച്ചതോടെ താഴ് വാരത്തുള്ള വയലിലേക്കുള്ള പോക്കും കന്നുകാലികളെ മേയാൻ കൊണ്ടു പോകലും തടസപ്പെട്ടു. പരാതികൾക്ക് ഫലമുണ്ടാകാതെ വന്നതോടെ പലരും കൃഷി തന്നെ ഉപേക്ഷിച്ചു. വഴിയുണ്ടാക്കാനായി അഞ്ചുമാസം മുൻപ് റോഡ് വശത്ത് മണ്ണിട്ട്പോയതാണ് ഉദ്യോഗസ്ഥർ. പിന്നെ ഈ 

വഴിക്ക് വന്നിട്ടില്ല. വഴി തുറന്നു തന്നില്ലെങ്കിൽ കാസർകോട് കാഞ്ഞങ്ങാട് പാത ഉപരോധിച്ച് സമരം നടത്തനാണ് ഇവരുടെ തീരുമാനം.

MORE IN NORTH
SHOW MORE
Loading...
Loading...