ജൈക്ക പദ്ധതി; വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കിയില്ല; തിരിച്ചടി

japan-water-03
SHARE

വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ജൈക്ക പദ്ധതി ജല അതോറിറ്റി നിര്‍ത്തലാക്കിയതോടെ വെട്ടിപ്പൊളിച്ച റോഡുകള്‍ എന്ന് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമെന്നറിയാതെ തദേശ സ്ഥാപനങ്ങള്‍. കോണ്‍ക്രീറ്റ് ചെയ്ത റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടാക്കിയ കരാറില്‍ വ്യവസ്ഥയില്ലാത്തതും തിരിച്ചടിയായി. 

മാസങ്ങളും വര്‍ഷങ്ങളും നീണ്ട കാത്തിരിപ്പിനൊടുവിലാണ് നാട്ടുകാര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയെന്നുവിളിക്കുന്ന പദ്ധതിയിലൂടെ പലയിടത്തും കുടിവെള്ളമെത്തിയത്. വെള്ളംവന്നതോടെ നാട്ടിലെ വഴികളിലേറയും നശിപ്പിക്കപ്പെട്ടു. വൈകിയാണെങ്കിലും ടാറിങ് റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടിയുണ്ടായി. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്ത നടപ്പാതകളും ഗ്രാമീണ റോഡുകളുമെല്ലാം ഇളക്കിമറിച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ ജൈക്ക പദ്ധതി നിറുത്തി. പക്ഷേ പാതിവഴിയിലായ പദ്ധതികളും റോഡ് പുനരുദ്ധരണവും സംബന്ധിച്ചുള്ള വ്യക്തമായ നിര്‍ദേശമൊന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഗ്രാമീണ മേഖലയില്‍ ജല ജീവന്‍ മിഷനും നഗരമേഖലയില്‍ അമൃത് പദ്ധതിയുമായിരിക്കും ഇനിമുതലുണ്ടാവുക.

MORE IN NORTH
SHOW MORE
Loading...
Loading...