കാട്ടാനയ്ക്ക് പിന്നാലെ കുരങ്ങും; കണ്ണീരിൽ കുതിർന്ന കർഷകജീവിതം

monkey-02
SHARE

കാട്ടാനയ്ക്ക് പിന്നാലെ കുരങ്ങും കർഷകരെ കണ്ണീരിലാക്കുന്നു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം പഞ്ചായത്തിലുള്ളവരാണ് കുരങ്ങു ശല്യത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്.

മണ്ണാർക്കാട് കോട്ടോപ്പാടം പഞ്ചായത്തിലുള്ള കർഷകർ നേരിടുന്ന പ്രശ്നമാണിത്. പൊതുവാപ്പാടം, മേക്കളപ്പാറ, കുന്തിപ്പാടം എന്നിവിടങ്ങളിൽ കുറെനാളുകളായി കുരങ്ങുകൾ ജനജീവിതത്തിന് ബുദ്ധിമുട്ട് ആകുന്നു. വ്യാപക കൃഷിനാശത്താൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നു. ആയിരത്തിലധികം തേങ്ങകൾ കുരങ്ങുകൾ നശിപ്പിച്ചു. പൊതുവാപ്പാടം ടോമി, തടത്തിൽ ജയിംസ്, തുടങ്ങി നിരവധി കർഷകർ നഷ്ടം നേരിട്ടവരാണ്. വീട്ടാവശ്യങ്ങൾക്ക് പോലും ഇപ്പോൾ തേങ്ങ കിട്ടുന്നില്ല. 

കൃഷിസ്ഥലങ്ങളിൽ മാത്രമല്ല വീട്ടുമുറ്റത്ത് ഉള്ള ചെടികൾ പോലും നടാൻ പറ്റുന്നില്ല. വീടിന്റെ വാതിൽ തുറന്നിട്ടാൽ അടുക്കളയിൽ കയറി ആഹാര സാധനങ്ങൾ എടുത്തു കൊണ്ടുപോകുന്നു. കുരങ്ങ് മാത്രമല്ല പന്നിയും, പുലിയും, കാട്ടാനയും മയിലുകളുമൊക്കെ ജനവാസ മേഖലയിലാണ്. നിസഹായരായി മലയോരമേഖലയിലെ കർഷകരും.. 

MORE IN NORTH
SHOW MORE
Loading...
Loading...