കോഴിക്കോട് നഗരപരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

കോഴിക്കോട് ജില്ലയുടെ നഗര പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച് 54 പേർക്കാണ്. 

158 പേർക്കാണ് കഴിഞ്ഞ ദിവസം കോ വിഡ് സ്ഥിരീകരിച്ചത്.ഇതിൽ 123 ഉം സമ്പർക്കം.കോഴിക്കോട് കോർപറേഷൻ പരിധിയിലാവട്ടെ ഇന്നലെ മാത്രം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 54 പേർക്ക്.40% കേസുകളും റിപ്പോർട്ടു ചെയ്യുന്നത് വീടുകൾ കേന്ദ്രീകരിച്ച്. അതായത് ഒരു വീട്ടിൽ തന്നെ  അഞ്ചും ആറും രോഗികൾ. ജാഗ്രതയും കരുതലും ഏറെ ആവശ്യമായ സാഹചര്യത്തിലൂടെയാണ് ഗ്രാമ നഗര വ്യത്യാസമില്ലാതെ ജില്ല കടന്നു പോകുന്നത്. ഇതര സംസ്ഥാനത്തു നിന്നു എത്തുന്ന മൽസ്യത്തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റാരു കാര്യം. ഇന്നലെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചില ബോട്ടുടമകൾ തൊഴിലാളികളെ ബോട്ടിൽ ഒളിപ്പിക്കുന്നതായും കഴിഞ്ഞ ദിവസം Police നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജില്ലയിൽ ആകെ 15 ക്ലസ്റ്ററുകളാണുള്ളത്.കുറ്റിച്ചിറയാണ് പുതിയ ക്ലസ്റ്റർ