മാഹിയിലെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കും; ദേശീയപാതാ അതോറിറ്റി

mahi-wb
SHARE

മാഹി ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി ദേശീയപാത അതോറിറ്റി. വെള്ളക്കെട്ടിനെ തുടര്‍ന്ന് എട്ടു കുടുംബങ്ങളാണ് മാറി താമസിച്ചത്

അഴിയൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച്, പതിനാറ്, പതിനേഴ് വാര്‍ഡുകളിലാണ് വെള്ളക്കെട്ട് രൂക്ഷം. ഈ പ്രദേശങ്ങളിലാണ്   ഉന്നത തലസംഘം സന്ദര്‍ശിച്ചത്.വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നുണ്ട്. ഇതു പരിഹരിക്കാനുള്ള നടപടിയാണ് തീരുമാനിച്ചത്. 

ഇതിനായി വിശദമായ പദ്ധതി രേഖ തയാറാക്കുംപതിനേഴാം വാര്‍ഡിലാണ് വെള്ളക്കെട്ട് കൂടുതല്‍ ബാധിച്ചത്. ഇവിടെ എട്ടു കുടുംബങ്ങള്‍ ബന്ധുവീടുകളിലും മറ്റും മാറി താമസിക്കുകയാണ് 

MORE IN NORTH
SHOW MORE
Loading...
Loading...