ബേപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് കണ്ടയ്നർ കപ്പൽ; സർവീസ് പുനരാരംഭിക്കുന്നു

container-ship
SHARE

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തുനിന്ന് കണ്ടയ്നര്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഇന്‍സെന്‍റീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട  ആശയകുഴപ്പത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് സര്‍വീസ് നിര്‍ത്തിവച്ചത്.

കൊച്ചിയിലേക്കാണ് കണ്ടൈനര്‍ കപ്പല്‍‌ സര്‍വീസ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക.ഇതിനായുള്ള പ്രാരംഭജോലികള്‍ പുരോഗമിക്കുകയാണ്. അടുത്തമാസം സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

മലബാറിലേക്കുള്ള ചരക്കുകളില്‍ 60 ശതമാനവും കൊച്ചി തുറമുഖത്താണ് എത്തുന്നത്.അവിടെ നിന്നും റോഡു മാര്‍ഗമാണ്  വിവിധ ജില്ലകളില്‍ എത്തിക്കുന്നത്. ബേപ്പൂര്‍ –കൊച്ചി കണ്ടൈനര്‍ സര്‍വീസ് ആരംഭിച്ചാല്‍ വ്യാപാരികള്‍ക്കും ഏറെ സഹായകരമാണ്.സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുറമുഖത്തിന്റ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചര്‍ച്ചകളും  പുരോഗമിക്കുന്നുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...