തീരദേശപാതയുടെ അലൈൻമെന്റ് പുനഃക്രമീകരിക്കണം; പയ്യോളിയിൽ പ്രതിഷേധം ശക്തം

payyoli-13
SHARE

സംസ്ഥാന തീരദേശപാതയുടെ അലൈന്‍മെന്‍റിനെതിരെ കോഴിക്കോട് പയ്യോളിയില്‍ പ്രക്ഷോഭം കനക്കുന്നു. അശാസ്ത്രീയ രീതിയില്‍ തയ്യാറാക്കിയ അലൈന്‍മെന്‍റ് പുനക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശപാതയില്‍ കോഴിക്കോട് പയ്യോളി കോട്ടയ്ക്കലിലെ അലൈന്‍മെന്‍റിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നത്. കൊളാവി പാലം വരെ നേര്‍രേഖയില്‍ വരുന്ന റോഡ് പിന്നീട് 90 ഡിഗ്രി തിരി‍ഞ്ഞ് കോട്ടയ്ക്കല്‍ വഴി പോകും. ഈ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെടും. ആദ്യ അലൈന്‍മെന്‍റ് പ്രകാരം കൊളാവിയില്‍ നിന്ന് നേരിട്ട് സാന്‍റ് ബാങ്ക്സ് വഴിയായിരുന്നു കടന്നുപോയിരുന്നത്. ഈ വഴിയാണെങ്കില്‍ വെറും മൂന്ന് വീടുകള്‍ മാത്രമേ നഷ്ടമാകൂ. 

കോട്ടയ്ക്കല്‍ അങ്ങാടിയില്‍ നടന്ന പ്രതിഷേധ പരിപാടി കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. എന്നാല്‍ അലൈന്‍മെന്‍റ് മാറ്റം പ്രായോഗികമല്ലെന്ന് നിലപാടിലാണ് അധികൃതര്‍. 

MORE IN NORTH
SHOW MORE
Loading...
Loading...