പ്രളയബാക്കിയായി കാളികാവ് പാലം; പുനർനിർമാണം ഇഴയുന്നു

2018 ലെ പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം കാളികാവ് മുത്തംതണ്ട് പാലം പുനര്‍നിര്‍മിക്കാനായില്ല. പുഴയില്‍ വെളളം നിറഞ്ഞതോടെ നാട്ടുകാര്‍ക്ക് പുറംലോകവുമായി ബന്ധപ്പടാന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം.

പതിനഞ്ച് വർഷത്തിലേറെയായി മുത്തംതണ്ട് പാലം വീതി കൂട്ടി പുനര്‍മിര്‍മിക്കാനായി നാട്ടുകര്‍ മുട്ടാത്ത വാതിലുകളില്ല. ഇതിനിടെയാണ് 2018ലെ പ്രളയത്തില്‍ ആകെയുണ്ടായിരുന്ന പാലവും ഒലിച്ചുപോയത്. ഇതോടെ മാളിയേക്കൽ, മഞ്ഞപ്പെട്ടി, തട്ടാരുമുണ്ട, രാമച്ചംകണ്ടി പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് യാത്രാസൗകര്യം ഇല്ലാതായി. 

ആദ്യപ്രളയത്തിനു പിന്നാലെ സൈന്യം നിർമ്മിച്ച താൽക്കാലികപാലം രണ്ടാം പ്രളയത്തില്‍ ഒലിച്ചുപോയി. പിന്നാലെ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തുകയും 20 ലക്ഷം രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അനുവദിക്കുകയും ചെയ്തതായി അറിയിപ്പു വന്നു. എന്നാൽ പിന്നീട് തുടർനടപടികളുണ്ടായില്ല. നാട്ടുകാരുടെ അത്യാവശ്യയാത്രക്കും വണ്ടൂർ, വാണിയമ്പലം, കാളികാവ് ഭാഗതത്തെ സ്കൂളുകളിലേക്കും എട്ടു കിലോമീറ്ററില്‍ അധികം ചുറ്റി കുട്ടികളടക്കം യാത്ര ചെയ്യുന്നത്.