തെരുവ് നായ കടിച്ച് പരുക്കേറ്റ ആട്ടിൻകുട്ടിക്ക് ചികിത്സ വൈകി; പ്രതിഷേധം

goattreatment-02
SHARE

കോഴിക്കോട് താമരശ്ശേരിയില്‍ തെരുവ് നായ കടിച്ച് ഗുരുതരമായി പരുക്കേറ്റ ആട്ടിന്‍കുട്ടിക്ക് ചികില്‍സ ലഭിച്ചത് ഏഴ് മണിക്കൂറിന് ശേഷം. താമരശ്ശേരി മൃഗാശുപത്രിയിലുള്‍പ്പെടെ മൂന്നിടത്ത് ബന്ധപ്പെട്ടെങ്കിലും ഡോക്ടറില്ലെന്ന കാരണത്താല്‍ ചികില്‍സിച്ചില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെന്നറിയിച്ച കോടഞ്ചേരിയിലെ ഡോക്ടര്‍ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ ഇടപെടുകയായിരുന്നു. 

പരുക്കേറ്റ ആട്ടിന്‍കുട്ടിയുമായി ജാനകിയുടെ ബന്ധുക്കള്‍ ആദ്യമെത്തിയത് താമരശ്ശേരി വെറ്ററിനറി ആശുപത്രിയില്‍. ഡോക്ടറില്ലാത്തതിനാല്‍ ചികില്‍സ നിഷേധിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിന് പോലും ജീവനക്കാര്‍ തയാറായില്ലെന്നാണ് പരാതി. കോടഞ്ചേരി മൈക്കാവിലെ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആശുപത്രി സമയം കഴിഞ്ഞുവെന്നായിരുന്നു മറുപടി. പിന്നീട് പുതുപ്പാടിയിലെ ആശുപത്രിയിലും ഡോക്ടറില്ലെന്ന കാരണത്താല്‍ ചികില്‍സ കിട്ടിയില്ല. പൂക്കോട് വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായിരുന്നു നിര്‍ദേശം. 

സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൊണ്ടുവന്ന ഓട്ടോറിക്ഷയില്‍ ആട്ടിന്‍കുട്ടിയെ ജാനകിയുടെ മുത്തുകടവിലെ വീട്ടില്‍ തിരിച്ചെത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ വീട്ടിലെത്തിയെന്നറിയിച്ച മൈക്കാവിലെ ഡോക്ടര്‍ ഏഴ് മണിയോടെ ജാനകിയെ ഫോണില്‍ വിളിച്ചു. ഡോക്ടറുടെ നേതൃത്വത്തില്‍ ആട്ടിന്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികില്‍സ ലഭ്യമാക്കി. ഉച്ചയോടെ നായയുടെ കടിയേറ്റ ആട്ടിന്‍കുട്ടിക്ക് പൂര്‍ണമായ ചികില്‍സ കിട്ടിയത് ഏഴ് മണിക്കൂറിന് ശേഷമെന്ന് ജാനകിയും നാട്ടുകാരും പറയുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...