പെരുങ്കല്ലന്‍ തോട് നവീകരണം പാഴ്​വാക്കായി; ദുരിതാശ്വാസ ക്യാമ്പ് തേടി കമ്പിവളപ്പുകാർ

perunkallen-03
SHARE

കോഴിക്കോട് ഒളവണ്ണ കമ്പിവളപ്പിലെ കുടുംബങ്ങള്‍ക്ക് ഈ മഴക്കാലത്തും കിടപ്പാടം വിട്ട് സുരക്ഷിത ഇടങ്ങള്‍ തേടേണ്ടി വരും. വെള്ളക്കെട്ടിന് ഇടയാക്കുന്ന പെരുങ്കല്ലന്‍ തോട് നവീകരിക്കുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനം രണ്ട് വര്‍ഷമായി യാഥാര്‍ഥ്യമായില്ല.  ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും കരാറുകാരനെ കണ്ടെത്താനായില്ല. 

തോട് വീതി കൂട്ടി ചെളി നീക്കണം. സംരക്ഷണഭിത്തി ഉയര്‍ത്തണം. കമ്പിവളപ്പ് കോളനിയിലേക്ക് വെള്ളം കയറാതിരിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ല. പലപ്പോഴായി നാട്ടുകാരും ജനപ്രതിനിധികളും പഞ്ചായത്തിനെ ഇക്കാര്യം ധരിപ്പിച്ചു. എന്നാല്‍  ഓരോ തവണയും മഴയെത്തുമ്പോള്‍ ഉറപ്പ് പാലിക്കാതെ പഞ്ചായത്ത് പിന്‍മാറും. തോട് നവീകരണത്തിനായി ബജറ്റില്‍ ലക്ഷങ്ങളാണ് അനുവദിച്ചത്. പണി നടക്കാതെ പണം പാഴായി. 

കഴിഞ്ഞ രണ്ട് വര്‍ഷവും നാട്ടുകാര്‍ക്ക് ദുരിതാശ്വാസ ക്യാംപിലേക്ക് മാറിത്താമസിക്കേണ്ടി വന്നതിന്റെ പ്രധാന കാരണം തോട് നവീകരണം നടപ്പാകാത്തതാണ്. കരാറുകാരെ കിട്ടാത്തതിനാലാണ് നവീകരണം വൈകുന്നതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കൈയ്യേറ്റമുള്‍പ്പെടെ ഒഴിപ്പിക്കുന്നതിനും കൂടുതല്‍ സമയം വേണ്ടിവരും. 

MORE IN NORTH
SHOW MORE
Loading...
Loading...