കണ്ണങ്കടവിൽ കടലാക്രമണം രൂക്ഷം; പ്രതിഷേധത്തിൽ നാട്ടുകാർ

kannankadavu-wb
SHARE

കോഴിക്കോട് ചേമഞ്ചേരി കണ്ണങ്കടവില്‍ കടലാക്രമണം രൂക്ഷം. കഴിഞ്ഞ രാത്രിയില്‍ വീടുകളുടെ ഉള്ളിലേക്ക് വരെ തിരയടിച്ചെത്തി. പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ വന്നുപോകുന്നതല്ലാതെ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മഴ കനത്താല്‍ ഉറക്കം നഷ്ടപ്പെട്ട രാത്രിയെന്ന് നാട്ടുകാര്‍. പുനരധിവാസത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതല്ലാതെ ഉദ്യോഗസ്ഥരാരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. കുടുംബങ്ങളെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശിച്ചെങ്കിലും താമസസൗകര്യം കിട്ടാതെ തീരം വിടില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...