കോഴിക്കോട് ലോട്ടറി ഏജൻസികൾ പ്രവർത്തിച്ചില്ല;ചില്ലറ വിൽപ്പനയും മുടങ്ങി

ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കാന്‍ അനുമതി ലഭിച്ച ആദ്യദിനത്തില്‍ കോഴിക്കോട് ജില്ലയിലെ ലോട്ടറി ഏജന്‍സികള്‍ പ്രവര്‍ത്തിച്ചില്ല. ഇതോടെ ചില്ലറ വില്‍പനക്കാരുടെ വില്‍പനയും മുടങ്ങി.

പതിനഞ്ച് വര്‍ഷമായി കോഴിക്കോട് നഗരത്തില്‍ ലോട്ടറി വിറ്റ് ജീവിക്കുന്ന തമിഴ്നാട് സ്വദേശിയാണ് ഷണ്‍മുഖം. ലോട്ടറി വില്‍പന പുനരാരംഭിക്കാമെന്ന് കേട്ടറി‍ഞ്ഞ് നഗരത്തിലെത്തിയെങ്കിലും നിരാശനായി മടങ്ങി. എല്ലാ ഏജന്‍സികളും അടഞ്ഞ് കിടക്കുന്നു. നറുക്കെടുപ്പ് മാറ്റിവച്ച ടിക്കറ്റുകള്‍ വിറ്റുപോകുമോയെന്ന സംശയത്തിലാണ് ചെറുകിട വില്‍പനക്കാര്‍. ഇവര്‍ ടിക്കറ്റ് വാങ്ങിയില്ലെങ്കില്‍ ഏജന്‍സി നടത്തിപ്പുകാര്‍ക്ക് വലിയ ബാധ്യതയും വരും.