പൊലീസിന് 'പരിരക്ഷ'; സംവിധാനം ഒരുക്കി പാലക്കാട് സൗത്ത് സ്റ്റേഷൻ

southstation-04
SHARE

പൊലീസുകാര്‍ക്കും പൊലീസ് സ്റ്റേഷനിലേക്ക് വരുന്നവര്‍ക്കും ശുചിയാകാന്‍ അത്യാധുനീക സംവിധാനം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചു. കൈ സ്പര്‍ശമില്ലാതെയുളള ശുചീകരണ രീതിയാണിത്. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

പരിരക്ഷ എന്നതാണ് ഇതിന്റെ പേര്. കൈകൾ കൊണ്ട് ടാപ്പിൽ സ്പർശിക്കാതെ ഹാൻഡ് വാഷും വെള്ളവും ഉപയോഗിച്ച് കൈ കഴുകുവാനായി ഉപയോഗിക്കാവുന്ന ഒരു സംവിധാനം. കാലുകൊണ്ട് പെഡലില്‍ ചവിട്ടിയാല്‍ ടാപ്പിലൂടെ വെളളം വരും. പൊതു ഇടങ്ങളിൽ വ്യക്തി ശുചിത്വപാലനം നിര്‍വഹിക്കുവാനായി ഏറ്റവും അനുയോജ്യമായ സാങ്കേതിക സംവിധാനമാണെന്നാണ് ഇതിനെ വിശേഷിപ്പി്കുന്നു. കൈ കഴുകിയതിനു ശേഷം മിസ്റ്റ് ഫാനിലൂടെ സാനിറ്റൈസ് സ്പ്റേ കൊണ്ട് വസ്ത്രങ്ങളും അണുവിമുക്തമാക്കും. കോവിഡ് രോഗ പ്രതിരോധത്തില്‍ ഏര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണിത്. സ്റ്റേഷനിലേക്ക് വരുന്നവര്‍ക്കും ഇത് ഉപയോഗിക്കാം. വിവേകാനന്ദ ദാർശനിക സമാജമാണ് പൊലീസ് സ്റ്റേഷന് ഇത് നിര്‍മിച്ചു നല്‍കിയത്.  

ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം ഉള്‍പ്പെടെയുളളവര്‍ പരിരക്ഷ എന്ന സംവിധാനം ഉപയോഗിച്ചു മനസിലാക്കാന്‍ സാന്നിധ്യമായി.  

MORE IN NORTH
SHOW MORE
Loading...
Loading...