കോഴിക്കോട് നഗരസഭയെ ട്വിന്‍സിറ്റിയാക്കണം; ആഹ്വാനവുമായി കോര്‍പറേഷന്‍ ബജറ്റ്

kozhikodu-corporation-budget
SHARE

പോര്‍ച്ചുഗീസുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ കോഴിക്കോട് നഗരസഭയെ ട്വിന്‍സിറ്റി പദവിയിലേക്ക് മാറ്റുമെന്ന ആഹ്വാനവുമായി കോഴിക്കോട് കോര്‍പറേഷന്‍ ബജറ്റ്. മുപ്പത്തിയഞ്ച് കോടി അറുപത്തിയൊന്നര ലക്ഷത്തിന്റെ മിച്ച ബജറ്റാണ് 2020-21  സാമ്പത്തിക വര്‍ഷത്തിലേക്ക് അവതരിപ്പിച്ചത്. പൂര്‍ണമായും കോവിഡ് 19 പ്രതിരോധ മുന്‍കരുതല്‍ നടപടി സ്വീകരിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം.അതേ സമയം നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളാണ് ബജറ്റില്‍ ഇടം പിടിച്ചതെന്ന് പ്രതിപക്ഷം കുറ്റപെടുത്തുന്നു.

കോഴിക്കോട് കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ കെട്ടിടത്തിനു പുറത്ത് ബജറ്റ് അവതരിപ്പിച്ചത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാഗോര്‍ ഹാളില്‍ വച്ചായിരുന്നു ബജറ്റ് അവതരണം. .അംഗങ്ങള്‍ നിശ്ചിത അകലം പാലിച്ചാണ് ഇവിടെ ഇരുന്നത്.നഗരസഭയെ 2020 ഏപ്രില് മാസത്തോടെ കടരഹിത നഗരസഭയായി മാറ്റുമെന്ന് ബജറ്റില്‍ പറയുന്നു.ഞെളിയന്‍ പറമ്പിലെ  അജൈവ മാലിന്യങ്ങള്‍ മുഴുവന്‍ സംസ്കരിച്ച് ഇവിടം പൂന്തോട്ടമാക്കിമാറ്റും.തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി 100 കിടക്കകളോട് കൂടിയ ഷെല്‍ട്ടര്‍ ഹോം നല്ലളത്ത് സ്ഥാപിക്കും. വാസ്കോഡ ഗാമയും കോഴിക്കോടും തമ്മിലുള്ള ബന്ധം കണക്കിലെടുത്താണ് ഗാമയുടെ ജന്മസ്ഥലമായ സിന്‍സ് നഗരവുമായി യോജിച്ച് നഗരസഭ ട്വിന്‍സിറ്റി പദവിയിലേക്ക് മാറും. 

നിപക്കും പ്രളയത്തിനും പിന്നാലെ കോവിഡും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ദുരന്തങ്ങളെ നേരിടാനുള്ള സംവിധാനങ്ങളും ബജറ്റിലുണ്ട്.്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതേ പുതിയ പദ്ധതികളൊന്നും ബജറ്റില്‍ ഇടം പിടിച്ചില്ലെന്നും നിരാജാശനകമായ ബജറ്റാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

MORE IN NORTH
SHOW MORE
Loading...
Loading...