വീട് ഉയർത്താം, കേടുപാടില്ലാതെ; ഹൗസ് ലിഫ്റ്റിങിന് പ്രചാരമേറുന്നു; പ്രളയാതിജീവനം

House-16
SHARE

കേടുപാടുകൾ പറ്റാതെ പഴയ തറയിൽ നിന്ന് ഒരു വീടുയർത്തി പുതിയ തറയിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. കണ്ണൂർ ശ്രീകണ്ഠാപുരത്തെ രാഘവന്റെ വീടാണ് ജാക്കികൾ ഉപയോഗിച്ച് ഉയർത്തി പുതിയ തറ നിർമിക്കുന്നത്. പ്രളയത്തെ നേരിടുന്നതിനാണ് രാഘവന്‍ വീടിന്റെ ഉയരം കൂടുന്നത്.

186 ജാക്കികളിലാണ് 2450 ചതുരശ്ര അടി വിസ്തീർണമുള്ള രാഘവന്റെ വീട് ഉയർത്തി നിർത്തിയിരിക്കുന്നത്. അഞ്ചടിയോളം ഉയരത്തിലാണ് പുതിയ തറ പണിയുന്നത്. ഹരിയാനയിൽ നിന്നുള്ള ഗണപതി ഹൗസ് ലിഫ്റ്റിങ് കമ്പനിയാണ് ജോലികൾ ഏറ്റെടുത്തിരിക്കുന്നത്. വീടിന്റെ അടിത്തറ കാണുന്നതു വരെ മണ്ണ് ഇളക്കി മാറ്റുകയാണ് ആദ്യപണി.

അടിത്തറയിലെ കല്ലുകൾ മാറ്റുന്നതിനൊപ്പം വീട് ജാക്കികളും, അതിന് മുകളിൽ മരക്കട്ടകളും സ്ഥാപിച്ച് ഘട്ടം, ഘട്ടമായി ഉയർത്തും. തുടർന്ന് തറ കെട്ടിപൊക്കുന്നതിനൊപ്പം, ഇരുമ്പ് പാനലുകൾ സ്ഥാപിച്ച് ബെൽറ്റ് വാർക്കുന്നതോടെ വീട് സുരക്ഷിതമാകും. 45 ദിവസം കൊണ്ട് ജോലികൾ പൂർത്തിയാക്കാമെന്നാണ് കരാർ. ചതുരശ്ര അടിക്ക് 250 രൂപയാണ് ചെലവ്.പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന വെള്ളക്കെട്ടിനെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഘവൻ വീട് ഉയർത്തുന്നത്.

പുതിയ പരീക്ഷണത്തിന്റെ പേരില്‍ ഈ വീട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വെള്ളക്കെട്ടിൽ വലഞ്ഞ കൂടുതൽ ആളുകൾ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കാൻ തയ്യാറാകുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.

MORE IN NORTH
SHOW MORE
Loading...
Loading...