മത്സ്യഫാമിൽ മീനുകൾ ചത്തുപൊങ്ങി; വിഷം കലക്കിയതെന്ന് സംശയം

മലപ്പുറം വാഴയൂർ അഴിഞ്ഞിലത്തെ മത്സ്യഫാമിലെ ആയിരക്കണക്കിന് മീനുകൾ ചത്ത നിലയില്‍.  വെള്ളത്തിൽ വിഷം കലക്കിയതാണെന്ന് സംശയിക്കുന്നതായി ഫാംഉടമ പറയുന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

അഴിഞ്ഞിലത്തെ പതിമൂന്ന് യുവാക്കളുടെ സംരഭമാണ് നശിപ്പിക്കപ്പെട്ടത്.  ഒഴിഞ്ഞ് കിടന്ന മൺ‌കുഴി വൃത്തിയാക്കി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ഒരു ലക്ഷം മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വിഷുവിനോടനുബന്ധിച്ച് വിളവെടുപ്പിന് തയാറെടുക്കുബോഴാണഅ മുഴുവൻ മത്സ്യവും ചത്ത് പൊങ്ങിയ നിലയില്‍ കാണുന്നത്.

സാധാരണ ഫാമില്‍ രാത്രിയിലും കാവലുണ്ടാകാറുണ്ട്. തിങ്കളാഴ്ച രാതി കാവലുണ്ടായിരുന്നില്ല. ഇതറിഞ്ഞ സാമൂഹ്യ വിരുദ്ധരാണ് വിഷം കലക്കിയതെന്ന് സംശയിക്കുന്നു. വെളുത്ത നിറമുളള പൊടി ഫാമിന്റെ പരിസരത്ത് ചിതറിക്കിടക്കുന്നുണ്ട്.  സമീപ പ്രദേശത്ത് ഒട്ടേറെ  മൽസ്യവളർത്തു കേന്ദ്രങ്ങള്‍ വേറേയുമുണ്ട്. വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ചത്തുപൊക്കിയ മൽസ്യങ്ങളെ എന്ത് ചെയുമെന്നറിയാതെ പ്രയാസപ്പെടുകയാണ് കര്‍ഷകരും നാട്ടുകാരും.