കുറ്റ്യാടി കനാൽ തുറക്കാത്തതിനെതിരെ പ്രതിഷേധം; കൃഷി നാശത്തിന്റെ വക്കിൽ

canal-web
SHARE

കോഴിക്കോട് കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ വഴി വെള്ളം തുറന്നുവിടാത്തതിനാല്‍ കൊയിലാണ്ടി മേഖലയിലെ കൃഷികള്‍ ഉണങ്ങി നശിക്കുന്നു. കനാലിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകാന്‍ വൈകുന്നതാണ് ജലസേചനത്തിന് തടസമായത്.  

കനാല്‍ വെള്ളം പ്രതീക്ഷിച്ചാണ് തരിശുനിലം ഉള്‍പ്പെടുത്തി അഞ്ചേക്കര്‍ സ്ഥലത്ത് 27 കര്‍ഷകര്‍ ചേര്‍ന്ന് നെല്‍കൃഷിയിറക്കിയത്. കനാല്‍ വഴി വെള്ളം എത്താതിരുന്നതോടെ സമീപത്തെ കുളത്തില്‍നിന്ന് വെള്ളം പമ്പ് ചെയ്തു. 

ചൂട് കൂടിയതോടെ കിണറുകളും കുളങ്ങളും വറ്റി. ഇതോടെ കൃഷിയിടവും കരിഞ്ഞുണങ്ങി. വെള്ളം ഉടന്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഉടന്‍ കനാല്‍ വഴി വെള്ളമെത്തിക്കുമെന്നാണ് ജലസേചന വകുപ്പിന്റെ മറുപടി. എങ്കിലും കരിഞ്ഞുണങ്ങിയ 

കൃഷിക്ക് ആര് നഷ്ടപരിഹാരം നല്‍കുമെന്ന് മാത്രം വ്യക്തയില്ല.

MORE IN NORTH
SHOW MORE
Loading...
Loading...