സര്‍ക്കിളിസം; ചിത്രകലയിൽ പുത്തൻ പരീക്ഷണവുമായി ജയറാം

circlepainting-03
SHARE

വൃത്തങ്ങളുപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്ന പുത്തന്‍ ചിത്രകലാ സങ്കേതവുമായി ചിത്രകാരന്റെ പ്രദര്‍ശനം. കോഴിക്കോട് അത്തോളി സ്വദേശി ജയറാം ചിത്രപ്പറ്റയാണ് സര്‍ക്കിളിസം എന്ന പേരില്‍ ആര്‍ട് ഗ്യാലറയില്‍ മൂന്നുദിവസത്തെ പ്രദര്‍ശനം നടത്തുന്നത്. 

ഗാന്ധിജിയും മദര്‍ തെരസയും അമ്മയും കുഞ്ഞുമെല്ലാം വൃത്താകൃതിയിലുള്ള രൂപങ്ങളിലൂടെ പിറവിയെടുത്തിരിക്കുന്നു. ഇരുപത്തിയഞ്ചാം വയസില്‍ നടത്തിയ ആദ്യ പ്രദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ് പുതിയ ശൈലി തേടിയുള്ള യാത്രയ്ക്ക് കാരണമായത്. 

വിദേശത്തടക്കം പ്രദര്‍ശനം നടത്തിയ ജയറാം തന്റെ പുതിയ ചിത്ര രചനാ കണ്ടുപിടുത്തം കലാ ലോകം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്.

MORE IN NORTH
SHOW MORE
Loading...
Loading...