കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മാണം ; കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ തുടങ്ങി

palakkad-stand
SHARE

പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പുനർനിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവർത്തികൾ തുടങ്ങി. നാലര വർഷം മുൻപ്  പൊളിച്ചു മാറ്റിയതിന് പകരമുള്ള കെട്ടിട നിർമാണമാണ് ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബലക്ഷയമുള്ള കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിർമിക്കാൻ ശിലാസ്ഥാപനം നടത്തിയതാണ്. പക്ഷേ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കെട്ടിടം നിർമാണത്തിന്റെ അനുമതി പല രീതിയിലും വൈകിപ്പിച്ചു. നാലര വർഷത്തിനു ശേഷം പത്തു ദിവസം മുൻപാണ് പ്രതിസന്ധികൾ തീർത്ത് പണി തുടങ്ങിയത്.

ഇപ്പോൾ കോൺക്രീറ്റ് പ്രവർത്തികൾക്കും തുടക്കമായി. ആദ്യഘട്ടത്തിൽ അഞ്ചു കോടി രൂപയുടെ നിർമാണമാണ്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങൾ, ശുചിമുറി ഉൾപ്പെടെയുള്ള കെട്ടിടത്തിന്റ നിർമാണത്തിന് ഷാഫി പറമ്പിൽ എംഎൽഎയാണ് തുക അനുവദിച്ചത്.

MORE IN NORTH
SHOW MORE
Loading...
Loading...