മലയോര മേഖലയില്‍ വോള്‍ട്ടേജ് പ്രതിസന്ധി രൂക്ഷം; നടപടിയില്ല

sectionoffice-01
SHARE

കാസര്‍കോട് ജില്ലയില്‍ ഏറ്റവും അധികം ഉപയോക്താക്കളുളള രാജപുരം സെക്ഷന്‍ ഒാഫിസ് വിഭജിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ആവശ്യത്തിന് ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാത്തതാണ് രാജപുരം സെക്ഷന്റെ പ്രതിസന്ധി. ഇൗ സാഹചര്യത്തില്‍ നിലവിലെ സെക്ഷന്‍ ഒാഫിസ് അടിയന്തരമായി വിഭജിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.  

വൈദ്യുതി ബില്ലടയ്ക്കാനോ  പുതിയ കണക്ഷനെടുക്കാനോ മലയോരത്തെ ഉള്‍പ്രദേശങ്ങളില്‍ നിന്ന്  രാജപുരം സെക്സന്‍ ഒാഫീസിലേക്ക് എത്താനുളള ബുദ്ധിമുട്ടാണ് പ്രദേശവാസികള്‍‍ക്ക് പറയാനുളളത്. പരപ്പ, കാലിച്ചാനുടക്കം, ഇടത്തോട്, ബിരിക്കുളം തുടങ്ങീ മലയോരത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങില്‍ വൈദ്യുതി വിതരണത്തില്‍ തടസം നേരിട്ടാല്‍ രാജപുരം സെക്ഷന്‍ ഒാഫീസി്‍ല്‍ നിന്നുവേണം ജീവനക്കാരെത്താന്‍. മഴക്കാലത്ത്  ലൈന്‍ തകരാറിലാകുന്ന സന്ദര്‍ഭങ്ങളില്‍ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും കെഎസ്ഇബിക്ക് കഴിയുന്നില്ല. അതുകൊണ്ടുത്തന്നെ കാസര്‍കോട് ജില്ലയില്‍  ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളള രാജപുരം സെക്ഷന്‍ ഒാഫീസ് അടിയന്തരമായി വിഭജിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.  

2011ല്‍ രാജപുരം സെക്ഷന്‍ ഒാഫീസ് വിഭജിച്ച് ബളാംതോട് സെക്ഷന്‍ മാത്രമാണ് പ്രവര്‍ത്തനം തുടങ്ങിയത്.  പിന്നീട് 2014ല്‍  പരപ്പയില്‍ കൂടി പുതിയ സെക്ഷന്‍ ഒാഫീസ്  തുടങ്ങാന്‍ വൈദ്യുതി ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇൗ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരപ്പയില്‍ കെട്ടിടവും സ്ഥലവും കണ്ടെത്തി. എന്നാല്‍ ഒാഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളാണ് സെക്ഷന്‍ വിഭജനത്തിന് തടസമായത്.  എന്നാല്‍ പ്രാദേശികമായി നിലനില്‍ക്കുന്ന വിഷയങ്ങള്‍  മാറ്റിവെച്ചാല്‍ പുതിയ സെക്ഷന്‍ ഒാഫീസ് തുടങ്ങാന്‍ കഴിയുമെന്നും  ഇതിലൂടെ നിലവിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ  പ്രതീക്ഷ.

MORE IN NORTH
SHOW MORE
Loading...
Loading...