പട്ടിത്തറയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാറമട; വ്യാപക പരാതി

quarrythrithala-01
SHARE

പാലക്കാട് പട്ടിത്തറയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാറമട പ്രവര്‍ത്തിപ്പിക്കുന്നതായി പരാതി. നാട്ടുകാരുെട ജീവനും സ്വത്തിനും ഭീഷണിയായിട്ടും ഉദ്യോഗസ്ഥര്‍ പരിശോധന പോലും നടത്തുന്നില്ല.  

‌പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്കിലുളള പാറമടയ്ക്കെതിരെയാണ് പരാതി. ഒരേക്കറിലധികം വിസ്തൃതിയുളള പാറമടയില്‍ ഖനനത്തിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുന്നിടിച്ചു മാറ്റിയ ഭാഗത്തെ കൂട്ടിയിട്ട വലിയ പാറകഷ്ണങ്ങളും, മണ്ണും താഴ്്്വാരത്ത് താമസിക്കുന്നവരെ ഭീതിയിലാക്കുന്നു. ശബ്ദമലിനീകരണവും, പൊടിശല്യവും മൂലം ഏറെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളും നേരിടുന്നു. 

  നിയമലംഘനത്തെക്കുറിച്ച് നിരവധി തവണ വകുപ്പുതലങ്ങളിലേക്ക് പരാതി നൽകിയെങ്കിലും പരിശോധന ഉണ്ടായില്ലെന്ന് നാട്ടുക്കാർ പറയുന്നു. അതേസമയം 2023 വരെ പ്രവര്‍ത്തനാനുമതി ഉണ്ടെന്നും ആരോപണങ്ങൾ ആർക്കും പരിശോധിക്കാമെന്നുമാണ് പാറമട ഉടമയുടെ വിശദീകരണം. 

MORE IN NORTH
SHOW MORE
Loading...
Loading...